2012 ജൂൺ 4, തിങ്കളാഴ്‌ച
മണ്ണില്‍ മെനഞ്ഞത്...
മണ്ണിന്റെ കടുത്ത ഈ നിറം മണ്ണിന്റെ ഉള്ളു പിളരുമ്പോള്‍ കിട്ടുന്നതാണ്...ഇനി ഒരിയ്ക്കലും ഈ ഊഷരതയില്‍ ഈ ജീവന്റെ പൊടിപ്പിന് നില നില്‍ക്കാനാവില്ല
2012 മേയ് 28, തിങ്കളാഴ്‌ച
സുരതത്തിന് കാവല്‍..
ഇന്ന് വൈകുന്നേരമാണ് ആ കാഴ്ച്ച കണ്ടത്.രണ്ടു പേരുടെ പരിസരം മറന്നുള്ള രതിമുഹൂര്തം;;.ക്യാമറയിലാക്കിയാലോ എന്ന് ചിന്തിച്ചെങ്കിലും അതവരുടെ സ്വകാര്യതയില്‍ കൈകടത്തലാവില്ലേ എന്ന് കരുതി പിന്മാറി.കഥാപാത്രങ്ങള്‍ ആരെന്നോ..രണ്ടു വലിയ പാമ്പുകള്‍...പിണഞ്ഞുയര്‍ന്നു ഇരുവരും കൂടി ആടിയ മോഹനരംഗം കാണാന്‍ ആദ്യം ആരും ഉണ്ടായിരുന്നില്ല.ഇത് നോക്കി നില്‍ക്കരുതെന്ന് പണ്ടേ കേട്ടിട്ടുണ്ട്.അതിനാല്‍ ആദ്യം ഒരു മടി തോന്നിയെങ്കിലും പിന്നെ അത് കൌതുകത്തിന് വഴിമാറി.എന്തു ആസക്തി...എന്തൊരു തീവ്രത..സെക്സിന്റെ സിംബല്‍ ആയി പാമ്പിനെ പ്രതിഷ്ടിചതിന്റെ രഹസ്യം നേരിട്ടറിഞ്ഞു.അത്രമേല്‍ ഉദ്വേഗ ജനകമായിരുന്നു ആ കാഴ്ച. ഒരു ബ്ലൂഫിളിമില്‍ മുന്‍കൂട്ടി തയ്യാറാക്കിയ രതിയും വൈകൃതവും ആണ് ഉള്ളതെങ്കില്‍ അതിനു ഒരാസ്വാദ്യതയും ഇല്ല.മനുഷ്യനില്‍ അത് കാണുമ്പോള്‍ എന്തൊക്കെയോ പാപബോധം ഉണരുന്നുണ്ടാകാം..നിറവേറത്ത കാമനകള്‍ ഉള്ളില്‍ ശക്തമായി അവരെ രോഗി പോലുമാക്കാന്‍ മതി.ഇതങ്ങനെയല്ല.
പിന്നെ കുറെ പേര്‍ കാണികള്‍ ആയി വന്നെങ്കിലും ആരും അധികം നിന്നില്ല.ആദ്യം പറഞ്ഞ വിശ്വാസം നാട്ടിന്‍ പുറത്തു നിലനില്പ്പുണ്ടല്ലോ..
ജൈവികമായ വന്യതയും സത്യസന്ധമായ താല്‍പര്യവും ആ ഇണ ചേരലിനെ വിശുദ്ധമാക്കി. ഒരു വയാഗ്രയും ഇല്ലാതെ എത്ര സമയം..സന്ധ്യയ്ക്ക് മുന്‍പേ കഴിഞ്ഞുകിട്ടിയാല്‍ മതിയെന്നായി.മറ്റൊന്നുമല്ല.വീടിനടുത്താണ് ഈ മാദ കനടന.വേദി.ഈ പറഞ്ഞ ജീവതാല്‍പര്യം മാറില്ലെങ്കിലും രാത്രി അല്പം പേടിയുണ്ട്.സന്ധ്യയ്ക്ക് മുന്‍പേ അവര്‍ക്കും താവളം പൂകണമായിരിക്കുംരണ്ടു പേരും പിരിഞ്ഞു.ഒന്ന് അടുത്തൊരു കുറ്റി ക്കാട്ടിലെയ്ക്ക്.മറ്റത് ആദ്യം അനുയാത്രയ്ക്കെന്നവിധം . പിന്നാലെ ചെന്ന്.ഒരല്‍പം മാറിക്കിടന്നു.പിന്നെ തിരിച്ചുപോയി.രണ്ടു പേരും രണ്ടു വിപരീതവഴികളിലെയ്ക്ക്..
അത് കണ്ടപ്പോള്‍ ജീവികുലത്തിന്റെ അതിഗംഭീരമായ ഒരു സര്‍ഗപ്രക്രിയയ്ക്ക് സാക്ഷിയായ പ്രതീതി ആണ് എ നിയ്ക്ക്.ഉണ്ടായത്.മനുഷ്യര്‍ മാത്രമേ കപട നിയമങ്ങള്‍,.സദാചാരസംഹിതകള്‍.,മുന്‍ധാരണകള്‍ ഒക്കെ വെച്ചുപുലര്ത്തുന്നുള്ളൂ.ഇണ ചേരല്‍ എത്ര സ്വാഭാവികം ആകണം,,ശരീരത്തിന്റെയും മനസ്സിന്റെയും പരുവപ്പെടല്‍ ആണ് അതിനാവശ്യം.ജൈവിക ചോദന കഴിഞ്ഞാല്‍ പിരിഞ്ഞുപോകുന്ന ജീവികള്‍ സത്യത്തില്‍ ഒരു പ്രകൃതിനിയമം പാലിയ്ക്കമാത്രം ആണ് ചെയ്യുന്നത്,.
പക്ഷെ മനുഷ്യര്‍ അതിബുദ്ധികള്‍ ആയതിനാല്‍ ഈ ജൈവിക സ്വാഭാവിക നിര്‍വേദം-അതായത് ''കാര്യം'' കഴിഞ്ഞാല്‍ തടി തപ്പുന്ന സ്വഭാവം -തെമ്മാടിത്തമെന്നു നിര്‍വചിയ്ക്കപ്പെടുന്നു.അതിനാല്‍ നമുക്ക് രതിയും നിര്
വേദവും അഭിനയിക്കേണ്ടി വരുന്നു.ജീവസ്സത്ത അങ്ങനെ ആര്‍ക്കോ വേണ്ടി ബലി കഴിയ്ക്കുന്നു.ഇല്ലാത്ത താല്‍പ്പര്യം ഉണ്ടെന്നു വരുത്തണം,,ഉള്ള താല്‍പ്പര്യം ഇല്ലാതാക്കണം.നാടകമേ ഉലകം.
2012 മേയ് 27, ഞായറാഴ്‌ച
പക്ഷിയുംപുഴയും
ചുള്ളിക്കമ്പുകള്‍ തേടിപ്പിടിച്ചു കൊണ്ടുവന്നു ഉണങ്ങാത്ത
മരക്കൊമ്പിന്റെ ശല്യങ്ങള്‍ വരാത്ത ഭാഗം കണ്ടെത്തി കൂടുണ്ടാക്കി തൂവലാല്‍ ,പഞ്ഞിയാല്‍ മെത്തവിരിച്ചു അതില്‍ മുട്ടയിട്ടു ,അടയിരുന്ന് ,വിരിയിച്ചെടുത്ത് കാറ്റിലും കോളിലും കൈവിട്ടുപോകാതെ വന്ശത്രുക്കളില്‍ നിന്ന് മറച്ചുപിടിച്ച് പറക്കമുറ്റാറാവുന്നതുവരെ അടുക്കിപ്പിടിച്ച് ,പിന്നെ തുറസ്സായ ലോകത്തേയ്ക്ക് തന്റെ മക്കളെ മമതാ ബന്ധത്തിന്റെ കെട്ടില്ലാതെ പറത്തിവിടുന്ന തള്ളക്കിളിയുടെ ജീവിതത്തിലും വലുതായി ഈ ലോകത്തില്‍ ആരും ഒന്നും ചെയ്യുന്നില്ല.പിന്നെ ഉള്ളത് അവകാശ വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ മാത്രം.മണ്‍ വാസനകള്‍ ലളിതമായി ആവിഷ്ക്കരി യ്ക്കുന്ന ആസക്തികള്‍ക്കു വശപ്പെടാത്ത ഒരു ജീവിതം .ഇനിയതിനാണ് നാം ആഗ്രഹിയ്ക്കേന്ടത്.
സ്വയം ശുദ്ധീകരിച്ച് ഒഴുകുന്ന പുഴയുടെ പോലെ അനാസക്ത പ്രയാണം കൈവരട്ടെ....എനിയ്ക്കും നിങ്ങള്‍ക്കും ഭൂമിയിലേവര്‍ക്കും...
.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)