ചുള്ളിക്കമ്പുകള്‍ തേടിപ്പിടിച്ചു കൊണ്ടുവന്നു ഉണങ്ങാത്ത
മരക്കൊമ്പിന്റെ ശല്യങ്ങള്‍ വരാത്ത ഭാഗം കണ്ടെത്തി കൂടുണ്ടാക്കി തൂവലാല്‍ ,പഞ്ഞിയാല്‍ മെത്തവിരിച്ചു അതില്‍ മുട്ടയിട്ടു ,അടയിരുന്ന് ,വിരിയിച്ചെടുത്ത് കാറ്റിലും കോളിലും കൈവിട്ടുപോകാതെ വന്ശത്രുക്കളില്‍ നിന്ന് മറച്ചുപിടിച്ച് പറക്കമുറ്റാറാവുന്നതുവരെ അടുക്കിപ്പിടിച്ച് ,പിന്നെ തുറസ്സായ ലോകത്തേയ്ക്ക് തന്റെ മക്കളെ മമതാ ബന്ധത്തിന്റെ കെട്ടില്ലാതെ പറത്തിവിടുന്ന തള്ളക്കിളിയുടെ ജീവിതത്തിലും വലുതായി ഈ ലോകത്തില്‍ ആരും ഒന്നും ചെയ്യുന്നില്ല.പിന്നെ ഉള്ളത് അവകാശ വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ മാത്രം.മണ്‍ വാസനകള്‍ ലളിതമായി ആവിഷ്ക്കരി യ്ക്കുന്ന ആസക്തികള്‍ക്കു വശപ്പെടാത്ത ഒരു ജീവിതം .ഇനിയതിനാണ് നാം ആഗ്രഹിയ്ക്കേന്ടത്.
സ്വയം ശുദ്ധീകരിച്ച് ഒഴുകുന്ന പുഴയുടെ പോലെ അനാസക്ത പ്രയാണം കൈവരട്ടെ....എനിയ്ക്കും നിങ്ങള്‍ക്കും ഭൂമിയിലേവര്‍ക്കും...
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ