2012 മേയ് 28, തിങ്കളാഴ്‌ച

സുരതത്തിന് കാവല്‍..



ഇന്ന് വൈകുന്നേരമാണ് ആ കാഴ്ച്ച കണ്ടത്.രണ്ടു പേരുടെ പരിസരം മറന്നുള്ള രതിമുഹൂര്തം;;.ക്യാമറയിലാക്കിയാലോ എന്ന് ചിന്തിച്ചെങ്കിലും അതവരുടെ സ്വകാര്യതയില്‍ കൈകടത്തലാവില്ലേ എന്ന് കരുതി  പിന്മാറി.കഥാപാത്രങ്ങള്‍ ആരെന്നോ..രണ്ടു വലിയ പാമ്പുകള്‍...പിണഞ്ഞുയര്‍ന്നു ഇരുവരും കൂടി ആടിയ മോഹനരംഗം കാണാന്‍ ആദ്യം ആരും ഉണ്ടായിരുന്നില്ല.ഇത് നോക്കി നില്‍ക്കരുതെന്ന് പണ്ടേ കേട്ടിട്ടുണ്ട്.അതിനാല്‍ ആദ്യം ഒരു മടി തോന്നിയെങ്കിലും  പിന്നെ അത് കൌതുകത്തിന് വഴിമാറി.എന്തു ആസക്തി...എന്തൊരു തീവ്രത..സെക്സിന്റെ സിംബല്‍ ആയി പാമ്പിനെ പ്രതിഷ്ടിചതിന്റെ രഹസ്യം നേരിട്ടറിഞ്ഞു.അത്രമേല്‍ ഉദ്വേഗ ജനകമായിരുന്നു ആ കാഴ്ച. ഒരു ബ്ലൂഫിളിമില്‍ മുന്‍കൂട്ടി തയ്യാറാക്കിയ രതിയും വൈകൃതവും ആണ്  ഉള്ളതെങ്കില്‍ അതിനു ഒരാസ്വാദ്യതയും ഇല്ല.മനുഷ്യനില്‍ അത് കാണുമ്പോള്‍ എന്തൊക്കെയോ പാപബോധം ഉണരുന്നുണ്ടാകാം..നിറവേറത്ത കാമനകള്‍ ഉള്ളില്‍ ശക്തമായി അവരെ രോഗി പോലുമാക്കാന്‍  മതി.ഇതങ്ങനെയല്ല. പിന്നെ കുറെ പേര്‍ കാണികള്‍ ആയി വന്നെങ്കിലും ആരും അധികം നിന്നില്ല.ആദ്യം പറഞ്ഞ വിശ്വാസം നാട്ടിന്‍ പുറത്തു നിലനില്പ്പുണ്ടല്ലോ.. ജൈവികമായ വന്യതയും സത്യസന്ധമായ താല്‍പര്യവും ആ ഇണ ചേരലിനെ വിശുദ്ധമാക്കി. ഒരു വയാഗ്രയും ഇല്ലാതെ എത്ര സമയം..സന്ധ്യയ്ക്ക് മുന്‍പേ കഴിഞ്ഞുകിട്ടിയാല്‍ മതിയെന്നായി.മറ്റൊന്നുമല്ല.വീടിനടുത്താണ്  ഈ മാദ കനടന.വേദി.ഈ പറഞ്ഞ ജീവതാല്‍പര്യം മാറില്ലെങ്കിലും രാത്രി അല്പം പേടിയുണ്ട്.സന്ധ്യയ്ക്ക് മുന്‍പേ അവര്‍ക്കും താവളം പൂകണമായിരിക്കുംരണ്ടു പേരും പിരിഞ്ഞു.ഒന്ന് അടുത്തൊരു കുറ്റി ക്കാട്ടിലെയ്ക്ക്.മറ്റത് ആദ്യം അനുയാത്രയ്ക്കെന്നവിധം . പിന്നാലെ ചെന്ന്.ഒരല്‍പം മാറിക്കിടന്നു.പിന്നെ തിരിച്ചുപോയി.രണ്ടു പേരും രണ്ടു വിപരീതവഴികളിലെയ്ക്ക്..
അത് കണ്ടപ്പോള്‍ ജീവികുലത്തിന്റെ അതിഗംഭീരമായ ഒരു സര്‍ഗപ്രക്രിയയ്ക്ക് സാക്ഷിയായ പ്രതീതി ആണ് എ‍ നിയ്ക്ക്.ഉണ്ടായത്.മനുഷ്യര്‍ മാത്രമേ കപട നിയമങ്ങള്‍,.സദാചാരസംഹിതകള്‍.,മുന്‍ധാരണകള്‍ ഒക്കെ വെച്ചുപുലര്ത്തുന്നുള്ളൂ.ഇണ ചേരല്‍ എത്ര സ്വാഭാവികം ആകണം,,ശരീരത്തിന്റെയും മനസ്സിന്റെയും പരുവപ്പെടല്‍ ആണ് അതിനാവശ്യം.ജൈവിക ചോദന കഴിഞ്ഞാല്‍ പിരിഞ്ഞുപോകുന്ന ജീവികള്‍ സത്യത്തില്‍ ഒരു പ്രകൃതിനിയമം പാലിയ്ക്കമാത്രം ആണ് ചെയ്യുന്നത്,.
പക്ഷെ മനുഷ്യര്‍ അതിബുദ്ധികള്‍ ആയതിനാല്‍ ഈ ജൈവിക സ്വാഭാവിക നിര്‍വേദം-അതായത് ''കാര്യം'' കഴിഞ്ഞാല്‍ തടി തപ്പുന്ന സ്വഭാവം -തെമ്മാടിത്തമെന്നു നിര്‍വചിയ്ക്കപ്പെടുന്നു.അതിനാല്‍ നമുക്ക് രതിയും നിര് വേദവും അഭിനയിക്കേണ്ടി വരുന്നു.ജീവസ്സത്ത അങ്ങനെ ആര്‍ക്കോ വേണ്ടി ബലി കഴിയ്ക്കുന്നു.ഇല്ലാത്ത താല്‍പ്പര്യം ഉണ്ടെന്നു വരുത്തണം,,ഉള്ള താല്‍പ്പര്യം ഇല്ലാതാക്കണം.നാടകമേ ഉലകം.
 

5 അഭിപ്രായങ്ങൾ:

  1. നന്നായിരിക്കുന്നു. ഇണചേരല്‍ ഒരു പാപമായിട്ടാണ് പല്രും കാണുന്നത്. പക്ഷേ ജീവനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അനുഗ്രഹമാണത്. പാമ്പുകളെ ഒന്നിച്ച് കണ്ടാല്‍ ഒറ്റ അടിക്ക് രണ്ടിനെയും തീര്‍ക്കാമോ എന്നാണ് മിക്കവരും നോക്കുക. ഏതിന്റെയെങ്കിലും ഭംഗി നോക്കി നില്‍ക്കാനാവുന്നത് മറ്റൊരു അനുഗ്രഹമാണ് :)


    please remove word verification on comment box

    മറുപടിഇല്ലാതാക്കൂ
  2. ഒരിക്കല്‍ കണ്ടിട്ടുണ്ട്‌ വാസ്തവം
    തീവ്രമായ അനുഭവം തന്നെ.

    എന്നാല്‍ ചിത്രശലഭത്തിന്റെ ക്രീഡ കണ്ടു സാധു ആണ്‍ ശലഭം അതും ഒന്നു കണ്ടു നോക്കൂ.

    അപ്പോള്‍ മനുഷ്യര്‍ ഒരു തരത്തില്‍ ശലഭം വേറൊരു തരത്തില്‍.

    ഏറ്റവും തീവ്രം പാമ്പും കുതിരയും തന്നെ

    മറുപടിഇല്ലാതാക്കൂ
  3. അരുണ്‍..പാമ്പിന്റെ ഇണയാടല്‍ കാണുന്നത് ദോഷമാണെന്ന് പറയുമെങ്കിലും അവിടെ ഒരു മുണ്ട് വിരിച്ചു പിന്നീട് അതെടുത്ത് വീട്ടില്‍ ഭദ്രമായി വെയ്ക്കുന്നത് നല്ലതാണെന്ന ഒരു വിശ്വാസം കൂടിയുന്റെന്നു കേട്ട് എനിക്ക് കൌതുകം തോന്നി.എന്തായാലും ജീവലോകത്തെ നില നിര്‍ത്താന്‍ പഴമക്കാര്‍ കുറെ പാടു പെട്ടിട്ടുണ്ട്.
    പണിക്കര്‍സാര്‍...ശലഭക്രീഡയും മനോഹരം തന്നെ.രതിയില്‍ ആത്മബലി് ആകാം.. ...കുതിരയുടെ.. കാണാത്തതിനാല്‍ അഭിപ്രായമില്ല.

    മറുപടിഇല്ലാതാക്കൂ
  4. കുതിരയുടെ അസ്വാഭാവിക രതി യു ട്യൂബില്‍ ധാരാളം ഉണ്ട്‌.
    പക്ഷെ യഥാര്‍ത്ഥരതി അങ്ങനെ അല്ല. കര്‍ണ്ണാടകയില്‍ ഒരിടത്തു ജോലി ചെയ്യുമ്പോള്‍ ഇവരുടെ പാച്ചിലില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി റോഡില്‍ നിന്നും വശത്തേക്ക്‌ ചാടി രക്ഷപെടേണ്ടി വന്നിട്ടുണ്ട്‌ പലപ്പോഴും.
    വളരെ നേരം രണ്ടും കൂടി ഓട്ടമല്‍സരം പോലെയാണ്‌

    മറുപടിഇല്ലാതാക്കൂ
  5. അരുണ്‍,നന്ദി...ജീവന്റെ പൊടിപ്പു എവിടെയും കാണാന്‍ സുന്ദരം...ചിലത് നമ്മെ ഭയപ്പെടുത്തുന്നു എന്നത് വേറെ ...പണിക്കര്‍ സാര്‍,...ശലഭക്രീഡ രസകരം..കുതിരയുടെതും അപ്രകാരം തന്നെയായിരിക്കും.അല്ലെ..ജീവലാസ്യനടനങ്ങള്‍...എന്തെല്ലാം വിധത്തില്‍..

    മറുപടിഇല്ലാതാക്കൂ